സ്റ്റാര്‍ സിംഗറിലെ ചില പിന്നാമ്പുറ വിശേഷങ്ങള്‍

ഐഡിയാ സ്റ്റാര്‍ സിംഗര്‍ 2008 നെകുറിച്ച് ഞാന്‍ അധികമൊന്നും പറയേണ്ട ആവശ്യമില്ലല്ലൊ. ഇതിനോടകം തന്നെ ഇത്രയേറെ ജനശ്രദ്ധ നേടിയ വേറെയൊരു പരിപാടി മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ബാക്കി നില്‍ക്കുന്നു. എന്നിരുന്നാലും രഞ്ചിനിയുടെ അവതരണ മികവും ജഡ്ജസ്സിന്റെ കമന്റു പൂരവും പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ മികവും കൊണ്ട് ആ പരിപാടി നമ്മുടെയെല്ലാം മനസ്സില്‍ മുന്‍നിരയില്‍ തന്നെ കാണും.

പരിപാടി ഹിറ്റായതു മുതല്‍  സ്റ്റാര്‍ സിംഗറിനെക്കുറിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങളും ആക്ഷേപങ്ങളുമൊക്കെ പ്രചരിച്ചു തുടങ്ങിയിരുന്നു. ബൂലോഗത്തില്‍ തന്നെ പല പല ബ്ലോഗുകളിലും ഇതിനെക്കുറിച്ചുള്ള ധാരാളം പോസ്റ്റുകള്‍ ഞാന്‍ കണ്ടിരുന്നു.

നജീം ആണ്‌ സ്റ്റാര്‍ സിംഗര്‍ 07 ലെ വിന്നര്‍ എന്ന വിവരം നേരത്തേ തന്നെ പ്രചരിച്ചിരുന്നു. അത് സത്യമാവുകയും ചെയ്തല്ലൊ. കഴിഞ്ഞതിനെപ്പറ്റി നാമെന്തിനു വേവലാതിപ്പെടുന്നു?

ഇപ്പോഴത്തെ ഐഡിയാ സ്റ്റാര്‍ സിംഗറില്‍ 44 പേരെയാണ്‌ ഒഡീഷന്‍ റൌണ്ടില്‍ നിന്നും സെലക്റ്റ് ചെയ്ത് കൊണ്ടുവന്നത്. അതില്‍ നിങ്ങള്‍ നേരത്തെ കണ്ടുമറന്ന് ചില മുഖങ്ങളും കണ്ടുകാണുമല്ലൊ? മറ്റു പല ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ മത്സരിച്ചു ഫൈനലില്‍ എത്തിയവര്‍ മുതല്‍ ചില ഗാനമേള ട്രൂപ്പിലെ ഹിറ്റ് പാട്ടുകാര്‍ വരെയുണ്ട് ആ കൂട്ടത്തില്‍.

ഈ 44 പേരില്‍ പകുതിയോളം മത്സരാര്‍ത്ഥികള്‍ ഒഡീഷന്‍ റൌണ്ടുകള്‍ കണ്ടിട്ടുപോലുമില്ല എന്നത് പച്ചയായ ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. പരിപാടിയുടെ പ്രൊഡ്യൂസറിന്റെ ക്ഷണം സ്വീകരിച്ചു വന്ന് പങ്കെടുക്കുന്ന മത്സരാര്‍ത്തികളാണ്‌ അവര്‍. അവരോടൊപ്പം പിനീട് പുറത്താക്കപ്പെടുവാന്‍ വേണ്ടി മാത്രം തിരഞ്ഞെടുക്കപ്പെട്ട ബാക്കി മത്സരാര്‍ത്ഥികളും.

” എനിക്ക് ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് തീരെ താത്പര്യമില്ലായിരുന്നു. വേണ്ടുവോളം പ്രശസ്തി എനിക്കിപ്പോള്‍ തന്നെ ലഭിച്ചു കഴിഞ്ഞു. പക്ഷെ പ്രൊഡ്യൂസര്‍ സാര്‍ വീട്ടില്‍ വന്ന് നിര്‍ബന്ധിച്ച് എന്നെ കൊണ്ടുവരികയായിരുന്നു.”

ഒരു ദിവസം ഷൂട്ടിംഗ് കാണുവാന്‍ പോയ എന്നോട് ഒരു കണ്ടസ്റ്റന്റ് പറഞ്ഞ വാക്കുകളാണിവ.

എലിമിനേഷന്‍ റൌണ്ട് എന്ന ഒരു മഹാ സംഭവം നാം കഴിഞ്ഞ ദിവസം കണ്ടുകാണുമല്ലൊ. ചിലരൊക്കെ കരഞ്ഞുകൊണ്ടു പുറത്തുപോകുന്നു. ചിലരൊക്കെ ഞെളിഞ്ഞ് സദസ്സിലിരിക്കുന്നു. ക്ഷണിച്ചു വരുത്തിയിട്ട് ചോറില്ല എന്നു പറഞ്ഞ് ആരെയെങ്കിലും പറഞ്നു വിടുമോ നമ്മുടെ പ്രൊഡ്യൂസര്‍? ഇല്ലെന്നെ….

പിന്നെ മറ്റൊരു കാര്യം കൂടി പറയട്ടെ…ജഡ്ജസ് എന്ന പേരില്‍ 3 അണ്ണാച്ചിമാര്‍ അവിടെയിരുന്നു കോമഡി പറയുന്നുണ്ടല്ലൊ, അവര്‍ പ്രൊഡ്യൂസറിന്റെ വെറും ശമ്പളം വാങ്ങികള്‍ മാത്രം. മത്സരാര്‍ത്ഥി പാടുന്നു, ഇവര്‍ വായില്‍ തോന്നുന്നതൊക്കെ കമന്റുകള്‍ പറയുന്നു ( എഡിറ്റ് ചെയ്തു ടീവിയില്‍ വരുമ്പോള്‍ 75 ശതമാനവും കാണില്ല)  മാര്‍ക്കുകള്‍ വിതറുന്നു, പോകുന്നു. അത്ര മാത്രമാണ്‍ ജഡ്ജിമാരുടെ പണി. എലിമിനേഷന്‍ റൌണ്ടിന്റെ ജഡ്ജ് മറ്റാരുമല്ല അതു നമ്മുടെ പ്രൊഡ്യൂസര്‍ തന്നെ.

ഒരു ദിവസം ഇതിന്റെ ഷൂട്ടിംഗ് കാണുവാനായി വട്ടിയൂര്‍ക്കാവ് വരെ ഒന്നുപോയി നോക്കു. പരിപാടിയെക്കുറിച്ചുള്ള ഒരു ഏകദേശ “ഐഡിയ” നമുക്കു ലഭിക്കും. ജഡ്ജിമാര്‍ തമ്മിലുള്ള ഈഗോ പ്രശ്നങ്ങളും….ഹോ എന്തൊക്കെ കാണണം എന്റീശ്വരാ….ഏഷ്യാനെറ്റ് പോലുള്ള ഒരു ജനകീയ ചാനല്‍ ഇതുപോലെയുള്ള വൃത്തികേടുകള്‍ കാണിക്കുന്നത് വളരെ ലജ്ജവഹം തന്നെയാണ്‌.  ആ ശരത്തണ്ണനാണെങ്കില്‍ പറയുന്നതു മുഴുവന്‍ വൃത്തികേടും. (എഡിറ്റിംഗ് ഉള്ളതു കൊണ്ട് അത് ജനങ്ങള്‍ കാണില്ല.)

Advertisements

9 പ്രതികരണങ്ങള്‍

 1. ക്ഷണിച്ചു വരുത്തിയിട്ട് ചോറില്ല എന്നു പറഞ്ഞ് ആരെയെങ്കിലും പറഞ്നു വിടുമോ നമ്മുടെ പ്രൊഡ്യൂസര്‍?

 2. അവതരണമികവിന്റെ കാര്യത്തില്‍ വിയോജിപ്പുണ്ടെങ്കിലും പോസ്റ്റ്‌ നന്നായി. ഓരോദിവസത്തേയും ഷൂട്ടിങ്ങ്‌വിശേഷങ്ങള്‍ ഇങ്ങനെ പുറത്ത്‌ വന്നാല്‍ നന്നായിരുന്നു!

 3. ഓ ഹോ.. അങ്ങനെയാണോ? ന്നാ ശരിയാക്കി കളയാം!

 4. ‘രഞിനിയുടെ അവതരണ മികവും ….’ ഇതിനോടെനിക്കു യോജിക്കാന്‍ കഴിയില്ല..
  ഇങ്ങനെയൊക്കെ ആണല്ലേ പിന്നാമ്പുറ കഥകള്‍. ഇതൊന്നും അറിയില്ലായിരുന്നു. ഇങ്ങനെയൊരു പോസ്റ്റിട്ടതു് നന്നായി. കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞല്ലോ.

 5. “സ്റ്റാര്‍ സിംഗറി’നെക്കുറിച്ച് നേരത്തെ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. പ്രത്യേകിച്ച് എസ്സെമെസ്സ് വോട്ട് വാങ്ങിക്കുന്ന രീതിയും എലിമിനേഷനും മറ്റും. പല പല അന്തര്‍നാടകങ്ങളും മറ്റും ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫോറത്തിലൂടെയും ബ്ലോഗും വഴിയും ഇ-മെയില്‍ വഴിയും പുറത്തുവന്നപ്പോള്‍ അവര്‍ ഏഷ്യാനെറ്റ് ഫോറം അങ്ങ് പൂട്ടിക്കെട്ടിയിരുന്നു.
  2008 വെര്‍ഷനും അതുപോലെയൊക്കെ പ്രതീക്ഷിച്ചാല്‍ മതി.

 6. I always hated the show… Thilakan was a person I used to respect, but it was sad to see him on the Judge’s chair. I am with you.

 7. veruthe alkare pattikkunna paripadi

 8. അക്ഷരങ്ങള്‍ തീരെ ചെറുതാണു അല്പം വലുതായി എഴുതുക

  നന്നായിട്ടുണ്ട്

 9. I do enjoy the programme – not as a contest but as a sort of “ganamela”. The best part of the programme is the excellent rendering by many of the contestants. The worst is the compering. Ranjini Haridas should be banned for life from television.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: