IDEA STAR SINGER 2008 ELIMINATION RESULT
ഐഡിയാ സ്റ്റാര്‍ സിംഗര്‍ 2008 ലെ ആദ്യ എലിമിനേഷന്‍ റൌണ്ട് ഇന്ന് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലുള്ള ഏഷ്യാനെറ്റ് സ്റ്റുഡിയൊവില്‍ വെച്ച് ചിത്രീകരിക്കപ്പെട്ടു. ഗസ്റ്റ് ജഡ്ജായിട്ട് പ്രശസ്ത സിനിമാതാരം കല്‍പ്പനയുടെ സാന്നിദ്ധ്യം നിറപ്പകിട്ടേകി.
ഇന്നലെ വൈകീട്ട് 5 മണിയോടെ എസ്.എംഎസ് കൌണ്ടിംഗ് നിര്‍ത്തിയിരുന്നു. മാര്‍ക്കിനെ കൂടാതെ തന്നെ എസ്.എംഎസ്സും ഒരു പ്രധാന ഘടകം തന്നെയാണ് എന്ന് നാളത്തെ എലിമിനേഷന്‍ റൌണ്ട് കാണുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകും.
44 പേരുമായിട്ടാണ് ഐഡിയാ സ്റ്റാര്‍ സിംഗര്‍ 2008 തുടങ്ങിയത്. അതില്‍ നിന്നും ഇന്ന് എലിമിനേഷന്‍ റൌണ്ടില്‍ 15 കണ്ടസ്റ്റന്റ്സ് ഡെയിഞ്ചറസ് സോണിലായിരുന്നു. അതില്‍ നിന്നും ആറു പേരെയാണ് എലിമിനേറ്റ് ചെയ്ത് കളഞ്ഞത്. ആണുങ്ങളുടെ ഭാഗത്തു നിന്നും നാലു പേരും പെണ്ണുങ്ങളില്‍ നിന്നും 2 പേരും അതില്‍പ്പെടുന്നു.
എലിമിനേറ്റ് ചെയ്യപ്പെട്ടവര്‍: Eliminated contestants
പ്രേംരാജ്
സിനില്‍
കെ. എ അരുണ്‍
വിഷ്ണു
ഉഷസ്സ്
ഷംന
Filed under: Uncategorized | രേഖപ്പെടുത്തിയിരിക്കുന്ന elimination result, idea star singer 2008, IDEA STAR SINGER 2008 ELIMINATION RESULT
