ഇന്ന് രാവിലെ നമ്മുടെ ഒരു ഫേമസ് ചാനലില്‍ ഒരു ഫേമസ് ജ്യോതിഷന്‍ ഇരുന്നു ജ്യോതിഷം പറയുന്നതു കാണാനിടയായി. പുള്ളിയുടെ വേഷം ഒരു മുണ്ടും തോളത്തൊരു ഷാളും, കയ്യേലും നെറ്റിയിലും മാറത്തുമെല്ലാം നല്ലതുപോലെ ചന്ദനം വാരിതേച്ചിട്ടുണ്ട്. പണ്ട് നമ്മുടെ ആറ്റുകാലണ്ണനും ഇങ്ങനെ തന്നല്ലാരുന്നൊ?
ഇവര്‍ ജ്യോതിഷികളെന്താ ഇങ്ങനെ സ്വന്തം സ്ഥാപനത്തില്‍ മാത്രം പോരെ ഇങ്ങനെ. ചാനലുകളിലും ഷര്‍ട്ട് ഇടാതെ ഇരുന്നാല്‍ മാത്രമേ അട്ട്രാക്ടീവാകുകയുള്ളോ? ആ വെള്ള പൂണൂലും മറ്റുമൊക്കെ കണ്ടിട്ട് ആളുകള്‍ വീഴുമോ?
പള്ളീലച്ചന്മാര്‍ ലോഹയുമിട്ട് നടക്കുന്നപോലെ പൂജാരിമാരും ജ്യോതിഷികളുമെല്ലാം ഇനി ഷര്‍ട്ടൊന്നുമില്ലാതെ റോഡില്‍ കൂടി നടന്നു തുടങ്ങുമായിരിക്കും. അല്ല എങ്ങനെയെങ്കിലും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റണ്ടെ?
Filed under: ചിത്രങ്ങള്‍


എനിക്ക് പുള്ളിയോടൊരു വിരോധവുമില്ല കേട്ടോ. പക്ഷെ ഈങ്ങനെയൊക്കെ ഓരോന്നു കാണുമ്പൊ….എങ്ങനാ മിണ്ടാതിരിക്കുന്നത്. സൂര്യാ ടി.വിയില്‍ ഒരു കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് (പരിപാട്യുടെ പേരോര്‍കുന്നില്ല രാശിഫലമെന്നോ മറ്റോ ആഅണെന്നു തോന്നുന്നു.) ഇതുപോലൊരാള്‍ പരിപാടി ചെയ്യുന്നുണ്ട്. പുള്ളി നല്ല സെറ്റപ്പിലാണ് അവിടെയിരിക്കുന്നതും. ഈ പുള്ളിയും സെറ്റപ്പിലല്ലെന്നല്ല, ഓരോരുത്തരുടെ ശൈലി ഓരോന്നല്ലെ?
മാറുമറയ്ക്കാന് (ക്ഷേത്രത്തില് കയറുന്പോള്) പുരുഷന്മാര്‍ക്ക് അവകാശമില്ലാത്തനാടല്ലേയിത്