മകരജ്യോതി – ഒരു തെറ്റായ ധാരണ

മകരജ്യോതി എന്നാല്‍ പൊന്നമ്പലമേട്ടില്‍ കാണുന്ന ആരോ തീകത്തിക്കുന്ന ആ ദൃശ്യമല്ല എന്ന് എല്ലാ ബ്ലോഗര്‍മാരും ( ബ്ലോഗേഴ്സ് അല്ലാത്തവരും) മനസ്സിലാക്കണം. മകരജ്യോതി എന്നത് ആ ദിവസത്തില്‍ അതായത് മകരം ഒന്നിനു ഒരു പ്രത്യേക സമയത്ത് ( അയ്യപ്പന്‌ തിരുവാഭരണം ചാര്‍ത്തി നട തുറക്കുന്ന സമയത്ത്) മാനത്ത് തെളിയുന്ന ഒരു നക്ഷത്രമുണ്ട്. ആ നക്ഷത്രത്തേയാണ്‌ മകരജ്യോതി എന്നു വിശേഷിപ്പിക്കുന്നത്. മൂന്നു നാലു തവണ അതിങ്ങനെ മിന്നി മിന്നി വരുന്നത് നമുക്കു അവിടെ ആ സമയത്ത് കാണുവാന്‍ സാധിക്കും.

അതേ സമയത്തു തന്നെയാണ്‌ പൊന്നമ്പലമേട്ടിലും ഈ പറയുന്ന തീയും കത്തിക്കുന്നത്. ( അല്ലെങ്കില്‍ കത്തുന്നത്)
ഈ ദൃശ്യം പമ്പയില്‍ നിന്നാല്‍ മാത്രമല്ല ശരണവീഥികളില്‍ ചില സ്ഥലങ്ങളില്‍ അതായത് വലിയാനവട്ടം ചെറിയാനവട്ടം മരക്കൂട്ടം ഹില്‍ടോപ് തുടങ്ങിയ മറ്റു സ്ഥലങ്ങളില്‍ നിന്നും ദര്‍ശിക്കാം.

പിന്നെ നമ്മുടെ കൃഷ്ണപരുന്തിന്റെ കാര്യത്തിലുള്ള വസ്തുതകള്‍ എന്താണെന്ന് ശാസ്ത്രീയമായി ഇതുവരെ ആരും ഒന്നും പറഞ്ഞു കേട്ടിട്ടില്ല. പന്തളം മുതല്‍ സന്നിധാനം വരെ കൃഷ്ണ പരുന്ത് കൂടെയുണ്ടാവും. ജ്യോതി തെളിഞ്ഞു കഴിഞ്ഞയുടന്‍ തന്നെ എവിടേക്കോ പോകുകയും ചെയ്യുന്നു.

അതിനെപ്പറ്റി ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയുമോ?

ഒരു മറുപടി കൊടുക്കുക