ഈ വിഷയത്തെപ്പറ്റി കുറച്ചു നാളുകള്‍ക്കു മുന്‍പ് ബൂലോഗത്തില്‍ ഒരു വലിയ ചര്‍ച്ച നടന്നതായി ഞാന്‍ കേട്ടു. പക്ഷെ അതിലൊന്നും പങ്കെടുക്കുവാന്‍ അന്നെനിക്കു കഴിഞ്ഞില്ലായിരുന്നു. എന്നാലിപ്പോള്‍ ദൃഷ്ടിദോഷം എന്ന ബ്ലോഗില്‍ ഇതിനെപ്പറ്റി വീണ്ടും ചെറിയ പൊട്ടാസുകള്‍ പൊട്ടുന്നതു കണ്ടു.
ചിലപ്പോള്‍ ശരിയായിരിക്കാം മകരജ്യോതി തട്ടിപ്പായിരിക്കാം. ആളുകളെ പ്രത്യേകിച്ചും തമിഴമ്മാരെ ശബരിമലയിലേക്ക് ആകര്‍ഷിക്കുന്നതിനായിരിക്കാം.
മകരജ്യോതി ശരിയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
എന്നാല്‍ എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ ഒരു കാര്യം ഇവിടെ പറയട്ടെ. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് എന്റെ വീട്. മകരജ്യോതി തെളിയുന്നതിനു മുന്‍പായി പന്തളം കൊട്ടാരത്തില്‍ നിന്നും രാജാവിന്റെ ( അയ്യപ്പന്റെ അച്ഛനാണെന്നാണ് സങ്കല്‍പം) അകമ്പടിയോടെ 3 പെട്ടികളിലായി 3 പേര്‍ അയ്യപ്പനു ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായി 3 ദിവസം മുന്‍പ് പുറപ്പെടുന്നുണ്ട്. അവര്‍ പന്തളത്തു നിന്നും കോഴഞ്ചേരി , (കൃത്യമായി പറഞ്ഞാല്‍ എന്റെ വീടിനു മുന്നില് കൂടി) റാന്നി വഴിയാണ് സന്നിധാനത്തേക്കു പോകുന്നത്. തിരുവാഭരണം പന്തളത്തു നിന്നും പുറപ്പെട്ട് എന്റെ വീടിനു തൊട്ടു സമീപമുള്ള ഒരു പാമ്പാടിമണ്‍ എന്ന പെരുള്ള കുടുംബക്കാരുടെ ഒരു ചെറിയ അയ്യപ്പ ക്ഷേത്രമുണ്ട്. അവിടെ 2 പെട്ടി തുറന്നു വെയ്ക്കുന്നുമുണ്ട്.
ഞാന്‍ പറഞ്ഞു വന്നതെന്തെന്നു വെച്ചാല്‍ തിരുവാഭരണം പന്തളത്തു നിന്നും പുറപ്പെട്ട് അത് സന്നിധാനത്തെത്തി അയ്യപ്പനെ അതണിയിക്കുന്നത് വരെ ഒരു പരുന്ത് കൂടെയുണ്ടാവും. ഞാന്‍ എല്ലാക്കൊല്ലവും ശ്രദ്ധിക്കുന്ന ഒരു കാര്യമാണിത്. എന്റെ വീടിനു മുന്നില്- കൂടി തിരുവാഭരണ ഘോഷയാത്ര പൊകുമ്പോള്‍ അതിനു തൊട്ടു മുകളിലായി ഒരു പരുന്ത് കൂടി പറക്കുന്നുണ്ടാവും. തൊട്ടടുത്തുള്ള ക്ഷെത്രത്തില്‍ പെട്ടി തുറന്നു വെയ്ക്കുമ്പോള്‍ ആ പരുന്ത് അവിടെ വട്ടമിട്ടു പറക്കുന്നുണ്ടാവും.
എന്തായാലും വെറുതേ ഒരു പരുന്ത് അങ്ങനെ (ഇതുവരെ ഇല്ലാത്ത സന്ദര്‍ഭത്തില്‍) വട്ടമിട്ടു പറക്കുന്നതും ചിലപ്പോള്‍ തട്ടിപ്പായിരിക്കാം . ചിലപ്പോള്‍ ആരെങ്കിലും ഒരു യന്ത്ര പരുന്തിനെ ഉണ്ടാക്കി റിമോട്ട് ഉപയോഗിച്ചു പറത്തുന്നതായിരിക്കും അല്ലെ?
സ്വാമി ശരണം
പിന്നെ സ്ത്രീകള്‍ക്കു ശബരിമലയിലുള്ള വിലക്ക്, അതിന്റെ കാരണങ്ങള്‍ ഒന്നും എനിക്കറിയില്ല. പലരും പലതും പറയുന്നു. ആര്‍ക്കും അതിന്റെ യഥാര്‍ത്ഥ കാരണം അറിഞ്ഞുകൂടാ എന്നതാണ് വാസ്തവം. സ്ത്രീകള്‍ക്കു വിലക്കുള്ള ക്ഷേത്രം ശബരിമല മാത്രമല്ല എന്നും മനസ്സിലാക്കണം. കൊഴന്ചെരിക്കടുത്ത് അല്ലെങ്കില്‍ ചെങ്ങന്നൂരിനടുത്ത് ഒരു നരസിംഹ ക്ഷേത്രമുണ്ട്, അവിടെയും ഗോപുരത്തിനകത്ത് സ്ത്രീകള്‍ക്കു പ്രവേശനമില്ല. ടി. അമ്പലത്തിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ഞാന്‍ കണ്ടെത്തി ബ്ലോഗുന്നതായിരിക്കും. ഈ പറഞ്ഞ അമ്പലം ഒരു കാട്ടിലൊ മലയുടെ മുകളിലോ അല്ല എന്നതും വാസ്തവം തന്നെ.
Filed under: ലേഖനങ്ങള്‍

മകരജ്യോതി തട്ടിപ്പല്ല എന്നാണ് ഞാന്‍ വിസ്വസിക്കുന്നത്. മകര ജ്യോതി തട്ടിപ്പെങ്കില്‍ പരുതു പറക്കുന്നതും തട്ടിപ്പു തന്നെ. സംശയമുള്ളവര്‍ക്ക് തിരുവാഭരണ ഘോഷയാത്രയുടെ സമയത്ത് വന്നു നെരില്‍ കണ്ട് സംശയം തീര്‍ക്കാവുന്നതാണ്.
ഒരു വാര്‍ത്ത കൂടി: ശബരിമലയില്‍ നിന്നും ഇന്നലെ വാങ്ങിയ അയ്യപ്പ പ്രസാധമായ അരവണയില്‍ പാറ്റയുടെ അവശിഷ്ടങ്ങള്‍.
ദേവസ്വം ബോര്‍ഡ് അരവണ ഉണ്ടാക്കിയാല്‍ ചിലപ്പോള്‍ പാറ്റയുടെ അവശിഷ്ടമല്ല ചിലപ്പോള്‍ സുധാകരന്റെ മുടിയോ രോമങ്ങളോ ഒക്കെ കണ്ടെന്നുവരാം.!!!
ഭക്താ….
മകരജ്യോതി എന്ന ഇപ്പോള്‍ പറയുന്ന പ്രതിഭാസം തട്ടിപ്പാണെന്നു എന്നു വിശ്വസിയ്ക്കുവാന്‍ സാമാന്യയുക്തിമാത്രം മതി. ചരിത്രപരമായും കേരളത്തില്‍ മകരജ്യോതിയ്ക്ക് അത്ര പ്രാധാന്യമൊന്നുമുണ്ടായിരുന്നില്ല. അതേ സമയം മകരജ്യോതി തെളിയിയ്ക്കുന്നത് ഒരു ആചാരത്തിന്റെ ഭാഗമായിരുന്നു താനും.
പണ്ട് ആദിവാസികള്‍ തെളിയിച്ചിരുന്ന മകരജ്യോതി പോലീസുകാരാണ് തെളിയിയ്ക്കുന്നതെന്നു മാത്രം.
അതേ…ചെങ്ങന്നൂരമ്പലത്തിനടുത്താണ് നരസിംഹസ്വാമിയുടെ അമ്പലം. ശാസ്താംകുളങ്ങര എന്നാണു പേര്. ഉഗ്രമൂര്‍ത്തിയായ ഭഗവാനെ നേരില്‍ക്കാണാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല. പ്രത്യേക സ്ഥലത്തുനിന്നാണ് സ്ത്രീകള്‍ ദര്‍ശനം നടത്തുക.
അനൂപ് തിരുവല്ലയാണ് മേല്‍പ്പറഞ്ഞ കമന്റ് എഴുതിയത്
മകര ജ്യോതി തട്ടിപ്പോ എന്ന ഈ പോസ്റ്റിട്ടതിനെക്കുറിച്ച ഞാന്‍ പലരുമായും ഡിസ്കസ്സ് ചെയ്തു.
എനിക്കു കിട്ടിയ വിവരങ്ങള്‍ ഇങ്ങനെയാണ്.
1) മകരജ്യോതി ദര്‍ശനം എന്നാല്‍ ആ തീ കത്തുന്ന ദൃശ്യമല്ല.
2) തിരുവാഭരണം ചാര്‍ത്തി നട തുറന്നുകഴിയുമ്പോള്‍ മാനത്ത് രണ്ടു മൂന്നു സെക്കന്‍ഡുകള്‍ നേരത്തേക്കു മാത്രം നീളുന്ന ഒരു നക്ഷത്രം പ്രത്യക്ഷപ്പെടും.. അതിനെ മകരസംക്രമ നക്ഷത്രം എന്നറിയപ്പെടുന്നു. തീ കത്തുന്നതിനെപ്പറ്റി വിവിധ അഭിപ്രായങ്ങള്‍ ഇന്നും നിലവിലുണ്ട്. അതു മനുഷ്യനാല്‍ കത്തിക്കുന്നത് തന്നെയാണ്.
3) പിന്നെ തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം സന്നിധാനം വരെ പോകുന്ന ആ പരുന്ത് ഞൊടിയിടയില്‍ അവിടെനിന്നും അപ്രത്യക്ഷമാകുകയും ചെയ്യുന്നു എന്നത് അദ്ഭുതകരമാണ്.
4) ഒരിക്കല്‍ മകരജ്യോതി അല്ലെങ്കില്‍ മകരവിളക്ക് ദര്‍ശനം ചെയ്താല്‍ ആ സുഖം നമുക്കനുഭവിച്ചറിയാം. ആ നക്ഷത്രം തെളിയുന്ന സമയത്തെ ആ പ്രകൃതിയുടെ ഭാവം വര്‍ണ്ണിക്കുവാന്‍ സാധിക്കുന്നതിലുമപ്പുറമാണ്.
പ്രിയ സുജിത്ത്,
ലേശം offtopic ആണ് …ക്ഷമിക്കുക
)
താങ്കളുടെ ബ്ലോഗ് ഞാന്‍ ഈയിടെയാണ് കണ്ടത്. നന്നായിട്ടുണ്ട്. പക്ഷേ ഒന്നു രണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ.
1 പള്ളിയോടങ്ങളെക്കുറിച്ചുള്ള ഒരു 4-5 പോസ്റ്റുകള്‍ കണ്ടു.മാലക്കര പള്ളിയോടമല്ല ഇപ്പോള്‍ ഉള്ള എറ്റവും നീളം കൂടിയ വള്ളം.ഇപ്പോള്‍ അതു ഇടശ്ശേരിമല ആണ് (എന്റെ അറിവ് ശരിയാണെങ്കില്‍ 48 കോലു നീളം). രണ്ടാം സ്ഥാനം ഇടയാറന്മുള ആണ്(47.5 കോലു നീളം).മാലക്കര പള്ളിയോടം 47.25 കോലു നീളം ആണ്. അതുണ്ടാക്കി ഒരു 4 വര്‍ഷം മാലക്കര തന്നെയായിരുന്നു നീളം കൂടിയ വള്ളം. 60 അങ്കുലം ഉടമ എന്നുള്ളത് ശരി തന്നെയാണ്.പിന്നെ മറ്റു വള്ളങ്ങളെ അപേക്ഷിച്ച് തടിക്കോളു കുറവും ആണ്. പഴയ മാലക്കര വള്ളം ജീര്‍ണ്ണിച്ചു പൊയത് 65-70 കാലഘട്ടത്തില്‍ ആയിരുന്നു. പിന്നെ അതെങ്ങനെ 79ല്‍ മന്നം ട്രോഫി നേടിയത്? 94ല്‍ പുതിയ വള്ളം ഇറക്കി.95ല്‍ 2രണ്ടായിട്ട് ഒടിഞ്ഞു ഒരു 2 വര്‍ഷം കരക്കിരുന്നു. പിന്നെ പുതുക്കിപ്പണിഞ്ഞു ഇറക്കിയ വര്‍ഷമോ അതിന്റെ അടുത്ത വര്‍ഷമോ ആണ് അതു മന്നംട്രോഫി നേടിയത്. പള്ളിയോടങ്ങളെപറ്റിയുള്ള ഒരു വിശദമായ കുറിപ്പ് എന്റെ ബ്ലോഗിലും അതേ കുറിപ്പ് തന്നെ വിക്കിയിലും ഞാന്‍ കൊടുത്തിട്ടുണ്ട്. സമയം കിട്ടിയാല്‍ ഒന്നു വായിക്കുക. ഒരു വര്‍ഷം പഴയ കുറിപ്പ് ആണ്. അതുകൊണ്ട് ഈ വര്‍ഷം നീരണിഞ്ഞ ഇടപ്പാവൂര്‍, പുന്നംത്തോട്ടം എന്നീ പള്ളിയോടങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ചേര്‍ത്തിട്ടില്ല. അടുത്ത വര്‍ഷം എന്റെ അറിവ് ശരിയാണെങ്കില്‍ കീഴുകര, റാന്നി(പഴയ കീഴുകര) എന്നീ 2 വള്ളങ്ങള്‍ കൂടിക്കാണും. അതിന്റെ അടുത്ത വര്‍ഷത്തേക്ക് നെടുമ്പ്രയാറും കാണും. മാലക്കര പള്ളിയോടത്തിനെ പറ്റി ഇത്രയും പറഞ്ഞത് ഞാന്‍ ജന്മം കൊണ്ട് ഒരു മാലക്കരക്കാരന്‍ ആയതു കൊണ്ടാണുകേട്ടൊ. ഇപ്പ്പ്പോളും ഞാന്‍ മാലക്കര ഉണ്ടെങ്കില്‍ രാവിലെ വെളിയിലോട്ട് ഇറങ്ങിനോക്കിയാല്‍ കാണുന്നത് ആ വള്ളം തന്നെയാണ്( ഞങ്ങളുടെ വീടിന്റെ മുന്നിലാണ് അതിരിക്കുന്നത്
2 ചെങ്ങന്നൂര്‍ നരസിംഹസ്വാമി ക്ഷേത്രം…. അതിന്റെ പേരു ശാസ്താംകുളങ്ങര ക്ഷേത്രം എന്നാണ്. അവിടെ സ്ത്രീകള്‍ക്ക് നാലംബലത്തിനുള്ളില്‍ പ്രവേശനം ഇല്ല. എന്നാല്‍ വെളിയില്‍ നിന്നു തൊഴാം.പക്ഷേ ഇപ്പ്പ്പോള്‍ പല സ്ത്രീകളും ഉള്ളില്‍ കയറുന്നുണ്ട്. അവിടെ അങ്ങനെ ഒരു കര്‍ശന വിലക്കില്ല. പല സ്ത്രീകളും ഉള്ളില്‍ കയറാന്‍ തുനിയാറില്ല എന്നതാണ് സത്യം. വളരെ പഴയ ഒരു ക്ഷേത്രം ആണ്. സമയം കിട്ടുമ്പോള്‍ ഒന്നു പോയാല്‍ നല്ലതാണ്. അതിന്റെ ഉള്ളില്‍ ഉള്ള ദാരുശില്‍പ്പങ്ങള്‍ ഒന്നു കാണാന്‍ തന്നെയുണ്ട്. അതു government ഇപ്പോള്‍ മഴയും വെള്ളവും ഒന്നും ഏല്‍ക്കാതെ glass ഇട്ടു സംരക്ഷിച്ചിരിക്കുകയാണ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്നും mavelikkara kozhencheri road ലേക്കുള്ള വഴിയില്‍ ഒരു .75 കിലോമീറ്റര്‍ കിഴക്കോട്ട് പൊയാല്‍ നിങ്ങള്‍ക്ക് ഈ ക്ഷേത്രത്തില്‍ എത്താം. (ഇതു പറഞ്ഞത് ഞാന്‍ വളര്‍ന്നത് ചെങ്ങന്നൂര്‍ കിഴക്കേനടയില്‍ ആയതുകൊണ്ടാണ് കേട്ടോ)
സസ്നേഹം
നവനീത്
ഞാനിതുവരെ മകരജ്യോതി കണ്ടിട്ടില്ല. നക്ഷത്രവും കണ്ടിട്ടില്ല. കാണാത്തതിനെപ്പറ്റി, അതെത്ര വലിയകാര്യമായാലും, ചെറിയകാര്യമായാലും അഭിപ്രായം പറയുന്നതില്‍ യുക്തിയില്ലല്ലോ.
പക്ഷെ ഈ വിഷയത്തെപ്പറ്റി കേട്ടൊരു കാര്യത്തെക്കുറിച്ചു് ഇവിടെ അഭിപ്രായം പറയുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു.
njjoju പറഞ്ഞതുപോലൊന്നു് ഞാനും കേട്ടിട്ടുണ്ടു്.
പൊലീസുകാരുടെ സഹായം മകരജ്യോതി തെളിയിക്കുന്നതിനുപുറകിലുണ്ടു്. എന്റെ ഒരു അടുത്ത ബന്ധു പൊലീസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്റ്ററാണു്. രണ്ടു വര്‍ഷം മുന്‍പു് ശബരിമല ഡ്യൂട്ടി കഴിഞ്ഞുവന്നപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തുനിന്നും എനിക്കുമനസ്സിലാക്കാന്‍ കഴിഞ്ഞതു്, മകരജ്യോതി തെളിയിക്കാന്‍ പൊലീസു് സംരക്ഷണത്തോടുകൂടെയാണു് പോകുന്നതെന്നാണു്. ആരാണ് പോകുന്നതെന്നുമാത്രം എത്ര നിര്‍ബന്ധിച്ചിട്ടും അദ്ദേഹം പറഞ്ഞില്ല.
അല്ലങ്കില്‍ ഒന്നാലോചിച്ചുനോക്കിക്കൂടെ.
ഇത്രയും ജനങ്ങള്‍ തടിച്ചുകൂടുന്ന ഒരു സ്ഥലത്തു് അന്വേഷണകുതുകികളും, സാഹസികരുമായ രണ്ടു ചെറുപ്പക്കാര്‍ വിചാരിച്ചാല്‍ ഇപ്പറഞ്ഞ ജ്യോതിയുടെ ഉത്ഭവസ്ഥാനം കണ്ടുപിടിക്കാന്‍ പറ്റില്ലെ?! മനുഷ്യന്‍ ബഹിരാകാശത്തേക്കു് വിനോദയാത്രപോകാന്‍ കോപ്പുകൂട്ടികൊണ്ടിരിക്കുന്ന യുഗത്തിലാണു് നാം ഈ വിഷയം ചര്‍ച്ചചെയ്യുന്നതെന്നോര്‍ക്കണം.
അപ്പോള്‍ ഇപ്പറഞ്ഞ ജ്യോതിയുടെ ഉത്ഭവസ്ഥാനത്തേക്കു് മറ്റാരും പോകാതെ സംരക്ഷിക്കുന്നതും പൊലീസല്ലാതെ മറ്റാരുമല്ല. ഞാനടക്കമുള്ള അയ്യപ്പഭക്തന്മാരുടെ വിശ്വാസം തകരാതിരിക്കാന്‍ വേണ്ടി, അതിന്റെ പേരില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍വേണ്ടി, കേരളാ പൊലീസതു ചെയ്യുന്നു. ജനങ്ങളുടെ സ്വത്തിനും, ജീവനും മാത്രമല്ല, വിശ്വാസത്തിനുവരെ ചിലപ്പോള്‍ സംരക്ഷണം നല്‍കുന്നവരാണു് നമ്മുടെ പൊലീസുകാര്‍.
അയ്യപ്പജ്യോതി ദൈവീകമാണോ അല്ലയോ എന്നുള്ളതു് തര്‍ക്കവിഷയമായിത്തന്നെ നിലകൊണ്ടേക്കാം.
പക്ഷെ ഒരോരുത്തരുടേയും ഉള്ളിലെ വിശ്വാസങ്ങള്‍ക്കായിരിക്കണം പ്രാധാന്യം. എന്തൊക്കെ തര്‍ക്കങ്ങളും, യുക്തിപരമായ വിശകലനങ്ങലും ഉണ്ടായാലും, നാം നമ്മുടെ ഉള്ളിലെ വിശ്വാസങ്ങളെ മുറുകെപ്പിടിച്ചാല്‍ മതി. അതു തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലല്ലോ?!
അതുപോലെതന്നെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ നമ്മളും തകര്‍ക്കാതിരുന്നാല്‍ മതി. ഞാനടക്കം ഈ വിഷയത്തെപറ്റി ഉള്‍ക്കൊണ്ടും, തള്ളിയും സംസാരിക്കുന്നവരോടു് ഈര്‍ഷ്യയൊന്നും തോന്നാതിരിക്കുക. ഇതിനെ ആരോഗ്യപരമായ ഒരു ചര്‍ച്ചയായിമാത്രം കാണുക. എല്ലാ ജാതിമത വിഭാഗങ്ങള്‍ക്കിടയിലും അങ്ങിനൊരു അവസ്ഥാവിശേഷം ഉള്‍ത്തിരിഞ്ഞുവന്നാല്‍ ഈ ലോകത്തെ പകുതി പ്രശ്നങ്ങള്‍ക്കു് പരിഹാരമുണ്ടാക്കാന്‍ പറ്റിയേക്കും. അങ്ങിനെയുള്ളൊരു നല്ല നാളേയുടെ ജ്യോതിക്കുവേണ്ടി നമുക്കു് കാത്തിരിക്കാം, പ്രവര്‍ത്തിക്കാം, പ്രാര്‍ത്ഥിക്കാം.
സ്വാമിയേ ശരണമയ്യപ്പ.
മകരജ്യോതി – ഒരു തെറ്റായ ധാരണ
മകരജ്യോതി എന്നാല്‍ പൊന്നമ്പലമേട്ടില്‍ കാണുന്ന ആരോ തീകത്തിക്കുന്ന ആ ദൃശ്യമല്ല എന്ന് എല്ലാ ബ്ലോഗര്‍മാരും ( ബ്ലോഗേഴ്സ് അല്ലാത്തവരും) മനസ്സിലാക്കണം. മകരജ്യോതി എന്നത് ആ ദിവസത്തില്‍ അതായത് മകരം ഒന്നിനു ഒരു പ്രത്യേക സമയത്ത് ( അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി നട തുറക്കുന്ന സമയത്ത്) മാനത്ത് തെളിയുന്ന ഒരു നക്ഷത്രമുണ്ട്. ആ നക്ഷത്രത്തേയാണ് മകരജ്യോതി എന്നു വിശേഷിപ്പിക്കുന്നത്. മൂന്നു നാലു തവണ അതിങ്ങനെ മിന്നി മിന്നി വരുന്നത് നമുക്കു അവിടെ ആ സമയത്ത് കാണുവാന്‍ സാധിക്കും.
അതേ സമയത്തു തന്നെയാണ് പൊന്നമ്പലമേട്ടിലും ഈ പറയുന്ന തീയും കത്തിക്കുന്നത്. ( അല്ലെങ്കില്‍ കത്തുന്നത്)
ഈ ദൃശ്യം പമ്പയില്‍ നിന്നാല്‍ മാത്രമല്ല ശരണവീഥികളില്‍ ചില സ്ഥലങ്ങളില്‍ അതായത് വലിയാനവട്ടം ചെറിയാനവട്ടം മരക്കൂട്ടം ഹില്‍ടോപ് തുടങ്ങിയ മറ്റു സ്ഥലങ്ങളില്‍ നിന്നും ദര്‍ശിക്കാം.
പിന്നെ നമ്മുടെ കൃഷ്ണപരുന്തിന്റെ കാര്യത്തിലുള്ള വസ്തുതകള്‍ എന്താണെന്ന് ശാസ്ത്രീയമായി ഇതുവരെ ആരും ഒന്നും പറഞ്ഞു കേട്ടിട്ടില്ല. പന്തളം മുതല്‍ സന്നിധാനം വരെ കൃഷ്ണ പരുന്ത് കൂടെയുണ്ടാവും. ജ്യോതി തെളിഞ്ഞു കഴിഞ്ഞയുടന്‍ തന്നെ എവിടേക്കോ പോകുകയും ചെയ്യുന്നു.
അതിനെപ്പറ്റി ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയുമോ?
ഞാന്‍ കണ്ണൂരായിരുന്നു പഠിച്ചിരുന്നതു്. (1980-1990 വര്‍ഷങ്ങളില്‍). അവിടുത്തെ ഒരു പ്രസിദ്ധ ഡോക്ട്ടറിന്റെ മകന്റെ പ്രധാന വിനോദം പ്രാവു് വളര്‍ത്തലായിരുന്നു. ഈ പ്രാവുകളെ ചില മല്‍സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ടായിരുന്നു. കൂട്ടില്‍നിന്നും തുറന്നുവിടുന്ന പ്രാവുകള്‍ ആകാശത്തു് ഉയര്‍ന്നു പറന്നു് ഉടമസ്തന്റെ കാറിനൊപ്പം ദീര്‍ഘദൂരം സഞ്ചരിച്ചു് തിരിച്ചുവന്നു് കൂടണയുമായിരുന്നു. ദീര്‍ഘകാലത്തെ പരിശ്രമത്തിന്റെയും, പരിശീലനത്തിന്റെയും ഫലമായിട്ടാണു് ഉടമസ്തന്‍ ഇതു് സാധിച്ചെടുത്തിരുന്നതു്.
സിങ്കപ്പൂരില്‍ ജുറോങ്ങു് എന്ന സ്ഥ്ലത്തു് ഒരു ബേര്‍ഡ്സു് പാര്‍ക്കുണ്ടു്. അവിടത്തെ പക്ഷികളെ പരിശീലിപ്പിച്ചിരിക്കുന്നതു് അവിശ്വസനീയമാംവണ്ണമാണു്.
ശാസ്ത്രീയമായി ചിന്തിച്ചാല്‍, കൃഷ്ണപ്പരുന്തിന്റെ കാര്യത്തിലും ഇതുപോലുള്ള ഒരു പരിശീലനത്തിന്റെ കാര്യം തള്ളിക്കളയാന്‍ പറ്റുമോ?
മകരജ്യോതിയുടെ കാര്യത്തില്‍ കൂടുതല്‍ അറിവുപകര്‍ന്നുതന്ന, ഈ ബ്ലോഗ് നല്ലൊരു പഠനം തന്നെയായിരുന്നു.
നന്ദി.
kazhinja makarajyothi dhinathil aa parunth illaayirunnu.. i think tht bird has dead..
yukthivaadhikalku oru avasaram enthaanu kodukkaathadhu??
why r u not allowing any peoples to go there iniside the forest?????
ഇക്കഴിഞ്ഞ മകരജ്യോതി ദിവസവും, ആകാശത്തെ നക്ഷത്രത്തെയല്ല, പകരം കാട്ടിലെ ജ്യോതിയെയാണ് സകല ദൃശ്യമാധ്യമങ്ങളും മലയാളിക്ക് കാണിച്ചുകൊടുത്തത്, വിശദീകരിച്ചത് . പിന്നെ ഭക്തനൊരാള്‍ മാത്രം ഇങ്ങനെയൊക്കെ പറഞ്ഞിട്ട്, അതുണ്ടോ ലോകത്തുള്ള മലയാളികള്‍ മുഴുവനും അറിയാന്‍ പോകുന്നു. എല്ലാവരും ബ്ലോഗുകള്‍ വായിക്കുന്നവരല്ലല്ലോ !!
ആകാശത്തെ നക്ഷത്രത്തെയാണ് മകരജ്യോതി എന്ന് പറയുന്നതെന്ന് വിശ്വസിപ്പിക്കാന്‍ ഭക്തന്‍ ഇനി വേറെ വല്ല പുതിയ വാദങ്ങളുമായി വരണം.
Priyapetta nirakshara….
ningal niraksharan alla vevara doshi koode anennu theliyichirikunnu…
അങ്ങിനെ എല്ലാ ശബരിമലതട്ടിപ്പുകാരും യുക്തിവാദികള്‍ക്കുമുന്നില്‍ സാഷ്ടാഗം വീണു. ഇനി വീണേടം വിഷ്ണുലോകം. മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണ് എന്ന് പറഞ്ഞ് ഇപ്പോള്‍ എല്ലാരും തടിയൂരാന്‍ ശ്രമിക്കുന്നു. ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ വിധി യുക്തിവാദികള്‍ക്ക് അനുകൂലമായിരിക്കും എന്ന് വ്യക്തമായപ്പോഴാണ് പുതിയ ഏറ്റു പറച്ചിലുകളുമായി തട്ടിപ്പുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. മകരവിളക്കും മകരജ്യോതിയും രണ്ടും രണ്ടാണത്രേ… മകരവിളക്ക് മനുഷ്യനിര്‍മ്മിതം തന്നെ എന്ന് എല്ലാവരും സമ്മതിച്ചു. മകരജ്യോതി നക്ഷത്രമാണെന്നും സമ്മതിച്ചു.
makara jyothy is true
belive ayyappa
belive siva
ohm namasivaya
ohm namasivaya
ohm namasivaya
ohm namasivaya
ohm namasivaya
ohm namasivaya
ohm namasivaya
ohm namasivaya
ohm namasivaya
ohm namasivaya
ohm namasivaya
mr. ammavan
njaan vivara dodhi aayathu engine aanennu kkote onnu paranju thannaal kollaam. chumma otta variyil enthum paranju pokaan aarkkum patum. thelivukal kaanikkoo maashe. njaan sammathichchu tharaam. kashtam….
-niraksharan