വ്യാജ സീഡി വീണ്ടും പെരുകുന്നു!!!

കേരളത്തില്‍ നടന്ന വന്‍ റെയിഡിനു ശേഷം മലയാള സിനിമകളുടേതുള്‍പ്പെടെയുള്ള വ്യാജസീഡികള്‍ വിപണിയില്‍ സുലഭം. പുതിയ സിനിമകളായ ചോക്ളെയ്റ്റ്, നസ്രാണി, നിവേദ്യം, അലിഭായി, നാദിയ കൊല്ലപ്പെട്ട രാത്രി, അറഭിക്കഥ തുടങ്ങിയ സീഡികള്‍ ചൂടപ്പം പോലെ വിപണിയില്‍ വിറ്റ്ഴിയുന്നു.

തമിഴ്, ഹിന്ദി സിനിമകളുടെ സീഡികള്‍ വീഡിയോ ഷോപ്പുകളിലും മറ്റും പരസ്യമായി ഓടിക്കുമ്പോള്‍ മലയാള സിനിമകളുടെ സീഡികള്‍ പരസ്യമായി ഓടിക്കുന്നത് വഴി വാണിഭക്കാരും കൊണ്ടു നടന്നു സീഡികള്‍ വിക്കുന്നവരും. ഇവരുടെ പക്കല്‍ നിന്നും ഈയിടെ പുറത്തിറങ്ങിയ ഏതു എംപി ത്രീയാണെങ്കില്‍ പോലും നിഷ്പ്രയാസം ലഭ്യം. ഇത്തവണ പുറത്തിറങ്ങിയ അയ്യപ്പ ഭക്തി ഗാനങ്ങളുടെ ഓഡിയോ സീഡികള്‍ (ഒരെണ്ണം 50 രൂപയെങ്കിലും വരും) ഒരൊറ്റ എം.പി.ത്രീയായി ഇവരുടെ പക്കല്‍ നിന്നും ലഭിക്കും. ഇതിന്‌ വെറും 30 രൂപ മാത്രം.

പുതിയ സിനിമകളുടെ സീഡികളാണെന്നു പറഞ്ഞ് ചവറു സീഡികള്‍ നല്‍കി പറ്റിക്കുന്നവരും ( കൊണ്ടു നടന്നു വില്‍ക്കുന്നവരില്‍) ധാരാളമുണ്ട്.

ഒരു മറുപടി കൊടുക്കുക