3000 പെണ്‍കുട്ടികള്‍ പഠിക്കുന്ന ഒരു കോളേജിലേക്ക് പൃഥ്വിരാജ്

മലയാളിയെ ചിരിപ്പിക്കുകയാണ് ഷാഫി എന്ന സംവിധായകന്‍റെ ദൌത്യം.ചോക്ലേറ്റിലും ഈ ജോലി അദ്ദേഹം ഭംഗിയായി ചെയ്തു. 3000 പെണ്‍കുട്ടികള്‍ പഠിക്കുന്ന ഒരു കോളേജിലേക്ക് പൃഥ്വിരാജ് പഠിക്കാന്‍ വരുന്നു.അവിടം മുതലേ നമുക്ക് ചിരിച്ച് തുടങ്ങാം.
യുവാക്കളുടെ മനസ്സിലുള്ള ഒരു കാല്‍പ്പനിക സ്വപ്‌നമാണ് പെണ്‍കുട്ടികള്‍ മാത്രം കോളേജില്‍ പഠിക്കുകയെന്നത്. അവിടെ സംഭവിക്കുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളും പ്രണയ സംഘര്‍ഷവും മനോഹരമായ രീതിയിലാണ് ഷാഫി ഒരുക്കിയിരിക്കുന്നത്. ഹാസ്യവും ഗാനങ്ങളും നൃത്തവും ചേര്‍ന്ന കാമ്പസ് ചിത്രം എവിടെയും രസച്ചരട്  പൊട്ടിക്കുന്നില്ല.
 

ഷാഫിയുടെ ചോക്ലേറ്റ് പ്രേഷകര്‍ക്ക് ഇരട്ടി മധുരമാണ് നല്‍കുന്നത്. സിനിമ തുടങ്ങി അവസാനിക്കുന്നതു വരെ ഇഴഞ്ഞു നീങ്ങലിന്‍റെ യാതൊരു സൂചനയും സിനിമ നല്‍കുന്നില്ലെന്നത് ആശ്വാസം തന്നെ.
ചിത്രത്തില്‍ പൃഥ്വി രാജ്, ജയസൂര്യ, സലിം കുമാര്‍, റോമ തുടങ്ങിയവര്‍ നന്നായി സ്‌കോര്‍ ചെയ്തിരിക്കുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചിരിക്കുന്നത്. നൃത്തം, ഹാസ്യം എന്നിവ  പൃഥ്വി  അനായാസം കൈക്കാര്യം ചെയ്തിരിക്കുന്നു.
സലിം കുമാര്‍ ഹാസ്യം കാണിക്കുന്നതില്‍ തന്നോട് തന്നെയാണ് മത്സരിക്കുന്നത്. ജയസൂര്യയും പൃഥ്വിരാജും തമ്മില്‍ ഇപ്പോള്‍ മികച്ച ഒരു ‘രസതന്ത്രം’ഇപ്പോള്‍ രൂപം കൊണ്ടിരിക്കുന്നു. നായികയെന്ന നിലയില്‍ റോമ മുഴുവന്‍ മാര്‍ക്കും അര്‍ഹിക്കുന്നു.

Courtsey: http://thatsmalayalam.oneindia.in

ഒരു മറുപടി കൊടുക്കുക