ശ്രീശാന്തിനെ മനോരമ അപമാനിച്ചു.

Sreesanthകൊച്ചി : കേരളത്തിന്റെ ക്രിക്കറ്റ് താരം ശ്രീശാന്തിന് ഓണ്‍ലൈന്‍ ആശംസകള്‍ നല്‍കാനെന്ന പേരില്‍ മനോരമ ഓണ്‍ലൈന്‍ തുറന്നിട്ട വെബ് പേജുകള്‍ നിറയെ പൂരപ്പാട്ടും ഭീഷണിയും. ശ്രീശാന്തിനെയും അമ്മ സാവിത്രി ദേവിയെയും അച്ഛന്‍ ശാന്തകുമാരന്‍ നായരെയും ആരാധകര്‍ വെറുതേ വിട്ടില്ല. എല്ലാവരെയും വൃത്തികെട്ട ഭാഷയില്‍ കുളിപ്പിച്ചു കിടത്തിയിട്ടുണ്ട്.

ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ആശംസകളുമെന്ന പേരില്‍ ഓടസാഹിത്യം എഴുതിപ്പിടിപ്പിക്കാന്‍ അവസരം തുറന്നിട്ടു കൊടുത്ത മനോരമയ്ക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. പത്തിലേറെ പേജുകളിലായി പരന്നുകിടക്കുന്ന ഈ തെറിയഭിഷേകം നീക്കം ചെയ്യണമെന്ന് പലരും മനോരമയോട് ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടിട്ടില്ല.

യുആര്‍എല്ലിലല്ലാതെ പേജില്‍ മറ്റെവിടെയും മനോരമ എന്ന പേരോ മറ്റ് ചിഹ്നങ്ങളോ കാണാതിരിക്കാനും പത്രമുത്തശി മനസുവെച്ചിട്ടുണ്ട്. ട്വെന്റി ട്വെന്റി ക്രിക്കറ്റ് കപ്പ് നേടിയ ടീം ഇന്ത്യയുടെ അംഗങ്ങളെ രാജ്യമാകെ അഭിനന്ദിക്കുമ്പോഴാണ് മലയാളിയുടെ അസൂയയും അധമമനസും നൂറ്റാണ്ടിന്റെ പ്രഭയുളള പത്രത്തിന്റെ ഓണ്‍ലൈന്‍ പേജില്‍ സ്ഥാനം പിടിച്ചു കിടക്കുന്നത്. സ്ഥാനത്തും അസ്ഥാനത്തും ശ്രീശാന്തിന്റെ പ്രശസ്തി ആവോളം ഉപയോഗിക്കുന്ന മനോരമയ്ക്ക് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്നാണ് കായികപ്രേമികള്‍ ചോദിക്കുന്നത്.

ശ്രീശാന്തിനെ അപമാനിച്ച ആശംസകള്‍ ഇവിടെ കാണുക

Manorama online wishes to Sreesanth

Courtsey : http://thatsmalayalam.com

4 പ്രതികരണങ്ങള്‍

  1. പോട്ടെറാ കൂവേ

    ശ്രീശാന്തിന് പകരം വല്ല യോഹന്നാനുമായിരുന്നേല്‍ മനോരവ ചെലവില്‍ മാനനഷ്ടത്തിനും പീഡനത്തിനും കേസ് കൊടുത്തേനെ. അത്രേള്ളൂ.

  2. enthu apamanikal.aalukal avarude abhiprayam paranu atraye ulo.epppo aalukal nallat ezhutiyal ni enthu parayum.he he.

  3. അല്ലെങ്കിലും മലയാളിയുടെ സ്വഭാവം അങ്ങേനയാണ്‌ . വന്ദിചില്ലന്കിലും നിന്ദിക്കരുത്

  4. It’s not a problem of manorama, how the peoples reacting with sreesanths behaviour…we all knows very well that sreesaanth made alot of problem inside the ground ,flat and in hotel also…avan enna ee AC okke kandu thudangiyathu….we are praying that dnt take sreesaanth again in indian as well as keral team..and he is not going to be…sure

ഒരു മറുപടി കൊടുക്കുക