ആരാണു വെറുക്കപ്പെട്ട വ്യക്തി? വി എസ്സോ ഫാരിസ്സോ?

” പാര്‍ട്ടി ചാനലും പത്രവും വി. എസ്സിനെതിരെ കോളിളക്കം ” എന്നാണു ഇന്നത്തെ മനോരമയില്‍ മുഖ്യ തലക്കെട്ടോടെ ഒരു സുപ്രധാന സംഭവം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌.

മുഖ്യമന്ത്രിയും പാര്‍ട്ടി ചാനലും (കൈരളിയാണു ) പരസ്യമായി പോരിനിറങ്ങിയതോടു കൂടി സി പി എമ്മിലെ വിഭാഗീയത അതിന്റെ എല്ലാ സീമകളും ലംഘിച്ചു എന്നണു മനോരമയുടെ വാദം. വെറുക്കപ്പെട്ടവന്‍ എന്നു വി എസ്‌ വിശേഷിപ്പിച്ച ദീപിക ചെയര്‍മാന്‍ ഫാരിസ്സിനെ പാര്‍ട്ടി ചാനല്‍ ഇന്റര്‍വ്യു ചെയ്തതും അതില്‍ അദ്ധേഹം മുഖ്യമന്ത്രിക്കെതിരായി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതുമായിരുന്നു വിവാദമായത്‌.

വെറുക്കപ്പെട്ട വ്യക്തിയായ ഫാരിസുമായി കൈരളി ടി വി നടത്തിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ആസൂത്രിത ഗൂധാലോചനയുടെ ഭാഗമാണെന്നും നേരിട്ടോ മറ്റാരെങ്കിലും മുഖേനയോ താന്‍ ഫാരിസുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അതോടെയാണു ഈ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു വന്നത്‌.

എന്നാല്‍ ഫാരിസ്സിങ്ങനെയാണു പറയുന്നത്‌. തനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ സ്വത്തു മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു എഴുതിത്തരാമെന്നും ഫാരിസ്‌ അഭിമുകത്തില്‍ പറഞ്ഞു. അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരാന്‍ മുഖ്യമന്ത്രിയെ ഫാരിസ്‌ വെല്ലുവിളിച്ചത്‌ അദ്ധേഹം തന്നെ ചെയര്‍മാനായുള്ള ദീപിക ദിനപത്രത്തിലാണു. ഫാരിസ്സിന്റെ ഈ പ്രസ്ഥാവന സത്യമാണെന്നു കാഞ്ഞിരപ്പള്ളി ബിഷപ്പ്‌ മാത്യു അറയ്ക്കലും സമ്മതിക്കുകയുണ്ടായി. ഒരു ബിഷപ്പായ അദ്ധേഹം രാഷ്ട്രീയകാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുവാന്‍ വേണ്ടി ഇങ്ങനെയൊരു പ്രസ്ഥവന നടത്തേണ്ടിയിരുന്നില്ല. അതു തികച്ചും ഇപ്പോഴത്തെ സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ കാരണം സഭയ്ക്ക്‌ വരുന്ന കഷ്ടങ്ങള്‍ കൊണ്ട്‌ പറയുന്നതാണെന്നു ആര്‍ക്കും പെട്ടന്നു ച്ന്തിക്കാം.

ഈ സംഭവങ്ങളെല്ലാം നടന്നതിനു പുറമേ ഫാരിസ്സുമായുള്ള രണ്ടാം അഭിമുഖവും കൈരളി ഇന്നലെ സംപ്രേഷണം ചെയ്തു. അതു ഞാന്‍ കാണുകയുണ്ടായി. ഫാരിസ്‌ എന്ന വ്യക്തി അതില്‍ സംസാരിക്കുന്നതു വളരെ അഹങ്കാരം നിറഞ്ഞ സംസാര ശൈലിയിലാണു. താന്‍ ഏതോ ഒരു വലിയ പ്രശസ്തനായ മാധ്യമപ്രവര്‍ത്തകനാണെന്നും തന്നെക്കാളുപരി മറ്റാരും വരില്ലെന്നുമൊക്കെ. ഒരു മുസ്ലിം ധര്‍മ്മങ്ങളനുസരിച്ച്‌ ജീവിച്ചുവരുന്ന ഫാരിസ്‌ പലിശപ്പണം കൈപറ്റാറില്ലെന്നും അതു മറ്റാവശ്യങ്ങള്‍ക്കായി സംഭാവനകള്‍ നല്‍കുകയുമാണെന്നും അദ്ധേഹം പറഞ്ഞു. ഉഷാ സ്കൂള്‍ ഓഫ്‌ അത്ലറ്റിക്സിനു ഹാരിസ്‌ ഒരു തരത്തിലുമുള്ള പരസ്യവും ചോദിക്കാതെ ഒന്നരക്കോടി രൂപ നല്‍കിയെന്നു പി ടി ഉഷയും ഇന്നലെ വ്യക്തമാക്കി. വെറുതേ ആരെങ്കിലും ഇങ്ങനെ പണം കളയുമോ. അതും കോടികള്‍. നായനാര്‍ ഫുട്ബോളിനു 60 ലക്ഷവും ഫാരിസ്‌ നല്‍കി. ഇതെല്ലാം- തെളിയിച്ചതും ചാനള്‍ തന്നെ.

എന്നാല്‍ കൈരളി എന്ന ചാനലും ബ്രിട്ടാസും ചെയ്തത്‌ തികഞ്ഞ ഒരു മാധ്യമ ധര്‍മ്മം ആണല്ലൊ. അല്ലെ? ചിലപ്പോള്‍ ചാനലിന്റെ പ്രശസ്തിക്കു വേണ്ടിയാണോ? അങ്ങനെ ഒരു പ്രശസ്തി സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ കളിച്ചു തന്നെ വേണോ? ജോണ്‍ ബ്രിട്ടാസ്‌ തന്നെയാണു ഫാരിസ്സിനെ അഭിമുഖം ചെയ്തത്‌. തികച്ചും ഒരു വ്യത്യസ്ഥമായ ഒരു അഭിമുഖം തന്നെയായിരുന്നു അത്‌. അതില്‍ ഫാരിസ്‌ ഒരു പ്രസ്ഥാവന്‍ ഇറക്കുകയും ചെയ്തു. താന്‍ പ്രവര്‍ത്തിക്കുന്ന പത്രമായ ദീപിക താന്‍ ചുമതലയെടുക്കുന്നതിനു തൊട്ടു മുന്‍പ്‌ വരെ കോടികള്‍ നഷ്ടത്തിലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ കേവലം കുറച്ചു സമയങ്ങള്‍ കൊണ്ട്‌ അതു ലാഭം കൊയ്തു തുടങ്ങുകയും ചെയ്തു. ഇനി രണ്ടു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ദീപിക കേരളത്തില്‍ തന്നെ ഏറ്റവും പ്രശതിയുള്ള രണ്ടാമത്തെ പത്രമായി മാറുമെന്നും അദ്ധേഹം പറഞ്ഞു.

അല്ല അതെങ്ങനാ മാറിയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു. ഇത്തരം അഴിമതിയും കുറ്റങ്ങളും വെറുതേ അച്ചടിച്ചുവിട്റ്റാല്‍ ഏതു പത്രവും ജനം വാങ്ങിക്കും വായിക്കും വളര്‍ത്തി വലുതാക്കുകയും ചെയ്യും. അതാണു കേരളം.

ഒരു മറുപടി കൊടുക്കുക