ബ്ലോഗുകള്‍ എവിടെ നിന്നും കണ്ടുപിടിക്കാം?

ബ്ലോഗുകള്‍ ഓരോന്നും ഓര്‍ത്തുവെച്ചു പോയി വായിക്കുക എന്നത് ഇപ്പോള്‍ വലിയ കാര്യം തന്നെയാണ്. ആ ബുദ്ധിമുട്ടൊഴിവാക്കുവാനായി ഇപ്പോള്‍ ധാരാളം ബ്ലോഗ്റോളുകളും അഗ്ഗ്രിഗേറ്ററുകളും ഉണ്ട്. അവ ഇതാ ഇവിടെ ലിങ്കുകള്‍ കൊടുത്തിരിക്കുന്നു.
ഗൂഗിള്‍ മലയാളം ബ്ലോഗ് ലിസ്റ്റ്
ഗൂഗിളിന്റെ മലയാളം ബ്ലോഗ്സേര്‍ച്ചിനെ അനുസരിച്ചാണിത്. ഏറ്റവും പുതിയ 100 പോസ്റ്റുകളുടെ ലിങ്കുകള്‍ ഇവിടെ നിന്നും ലഭിക്കും.
പ്യൂര്‍ മലയാളം ബ്ലോഗ്റോള്‍
ഇതു ഏവൂരാന്റെ ശ്രിഷ്ടിയാണ്. ഇതും ഗൂഗിളിന്റെ ബ്ലോഗ്സേര്‍ച്ചുമായി ബന്ധപ്പെട്ടിരിക്കുനു.
malayalamblogs.in
മലയാളം ബ്ലോഗുകള്‍ക്കായ് ഒരു സമഗ്ര പോര്‍ട്ടലിനുവേണ്ടിയുള്ള ഞങ്ങള്‍ ചിലരുടെ സ്വപ്നങ്ങളാണ് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്‍.
മലയാളം ബ്ലോഗുകള്‍ മുഴുവന്‍ [...]

ബ്ലോഗ്‌ മോഷണം പ്രതികരിക്കൂ

നിങ്ങളുടെ ബ്ലോഗുകള്‍ പോപ്പുലര്‍ ആയി വരുമ്പോള്‍ ഉള്ള ഒരു പ്രധാനമായ കുറ്റകൃത്യമാണ്‍ ബ്ലോഗിലെ പോസ്റ്റുകള്‍ മോഷണം എടുത്ത്‌ മറ്റു ബ്ലോഗുകളിലോ മേറ്റ്വിടെയെങ്കിലുമോ പകര്‍ത്തുക.
ഇതു നമുക്കു എവിടെയെങ്കിലും റിപ്പോര്‍ട്ട്‌ ചെയ്യാമോ ??
ചെയ്യാം
ഈ ലിങ്കില്‍ ക്ലിക്കു ചെയ്യുക :
http://www.blogherald.com/2007/04/30/reporting-blog-content-thieves/
ദി ബ്ലോഗ്‌ ഹെറാള്‍ഡ്‌ എന്ന ഒരു വെബ്സൈറ്റാണ്‍. ഞാന്‍ ബ്രൗസ്‌ ചെയ്യുമ്പോള്‍ കണ്ടതാണ്‍. അനുഭവസ്ഥര്‍ ഒന്നു റിപ്പോര്‍ട്ട്‌ ചെയ്തു നോക്കിയിട്ടു വിവരം പറയണേ.

പേക്കിനാവ്‌

ആകാശം മുട്ടുന്ന കൂറ്റന്‍ മരങ്ങള്‍ക്കു നടുവിലെ കുളത്തില്‍ പാമ്പുകള്‍ പുളക്കുന്നുണ്ടാവും. ഇലത്തുമ്പിലെ നനവ്‌ അവ ചീറ്റിയ വിഷമാണോ? കാവിനെ ചുറ്റുന്ന കാറ്റിനു സീല്‍ക്കാരത്തിന്റെ സ്വരമുണ്ടോ?വടശ്ശേരിക്കര റേഞ്ചിലെ ചെങ്ങറ വനമേഖലയില്‍ മിഗൂധത വള്ളികളായി പടര്‍ന്നു കയറിയിരിക്കുകയാണു. കേരളത്തിന്റെ വനഭൂമിയില്‍ ഈ പന്ത്രണ്ടേക്കര്‍ അടയാളപ്പെടുത്തിയില്ലെന്നു തോന്നുന്നു. ആളുകള്‍ കയറാന്‍ മടിക്കുന്ന ആ പേക്കാവിനുള്ളിലെ ഭീതിയുടെ നൂല്‍പ്പാലത്തിലൂടെ ……….
പേക്കാവ്‌ ഒരു പേക്കിനാവാണു. പേരില്‍ തന്നെ ഭീതി വള്ളികള്‍ പടര്‍ത്തും. ആകാശം മുട്ടുന്ന കൂറ്റന്‍ മരങ്ങള്‍ക്ക്‌ നടുവിലെ കുളത്തില്‍ പാമ്പുകള്‍ പുളയ്ക്കുന്നുണ്ടാവും. ഇവിടെ [...]

ഗുഡ്ബൈ ബ്ലോഗര്‍ . കോം

 This Post Is For the users, still they r using blogger.com
 തലക്കെട്ടില്‍ നിന്നും മനസ്സിലാക്കാം ഞാന്‍ എന്താണു പറയുവാന്‍ പോകുന്നത്‌. ഞാന്‍ ബ്ലോഗര്‍. കോം ഉപേക്ഷിക്കുന്നു. ഉപേക്ഷിക്കുന്നു എന്നാല്‍ ഉള്ള ബ്ലോഗുകള്‍ ഡിലീീറ്റ്‌ ചെയ്യുന്നു എന്നല്ല. ബ്ലോഗര്‍ ഡോട്‌ കോമില്‍ ഞാനിതുവരെ ഉണ്ടാക്കിയ ബ്ലോഗുകളില്‍ ഇനി കാര്യമായി ഒന്നും പോസ്റ്റ്‌ ഇടുവാന്‍ പോകുന്നില്ല. അതിനു പ്രത്യേകിച്ചു വലിയ കാരണമൊന്നുമില്ല. ബ്ലോഗിംഗില്‍ കൂടുതല്‍ ആവേശം വന്നപ്പോള്‍ബ്ലോഗര്‍ . കോമിന്റെ സേവനം എനിക്കു വളരെ പരിമിതമാണെന്നു തോന്നി. [...]

സംഗീതം എന്നാല്‍ എന്ത്‌?

നാം എല്ലാവരും എപ്പോഴും ഗാനം ആലപിക്കുകയും കേള്‍ക്കുകയും ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണല്ലൊ?. എന്നാല്‍ സംഗീതം എന്നാല്‍ എന്ത്‌?. ഇന്നു ഇതേപ്പറ്റി അറിഞ്ഞുകൂടാത്തവര്‍ എപ്പോഴും ചോദിക്കുവാന്‍ സാധ്യതയുണ്ട്‌. കേള്‍ക്കുന്നതിനു ഇമ്പത്തെ കൊടുക്കുന്ന ധ്വനി വിശേഷത്തിനാണു സംഗീതം എന്നു പറയുന്നത്‌. അത്‌ സുകുമാര കലകളില്‍ വെച്ച്‌ ഏറ്റവും മേന്മയുള്ളതാണു. പക്ഷി മൃഗാദികളും പണ്ഡിത പാമരന്മാരും ആബാലവൃദ്ധം രസിക്കുന്ന ഒരു കലയാണു സംഗീതം. സംഗീതം മനോവികാരങ്ങളെ നാദരൂപത്തില്‍ പ്രകടിപ്പിക്കുന്നു. സംഗീതത്തെ ഗാന്ധര്‍വ്വവേദം എന്നു പറയാറുണ്ട്‌. ഈശ്വരാദികളെ സേവിക്കുന്നതിനും തന്മൂലം മോക്ഷസമ്പാദനത്തിനും സംഗീതം ഒരു [...]

ദാസനും വിജയനും വീണ്ടും

ദാസനും വിജയനും വീണ്ടും വരുന്നു. പുതിയ കുറ്റാന്വേഷണ തന്ത്രങ്ങളും പദ്ധതികളുമായി ഇവരെ വീണ്ടുമെത്തിക്കുന്നത്‌ പ്രമുഖ സംവിദായകന്‍ റോഷന്‍ ആന്‍ഡ്രൂസാണു. മലയാളത്തിലെ എക്കാലത്തേയും ഹിറ്റായ കോമഡികളിലൊന്നായ നാടോടിക്കാറ്റിന്റെ നാലാം ഭാഗം അടുത്ത വര്‍ഷം ആദ്യം ഷൂട്ടിംഗ്‌ തുടങ്ങും.
മോഹന്‍ലാല്‍ – ശ്രീനിവാസന്‍ ജോഡി ആസനായും വിജയനായും എത്തുന്ന നാടോടിക്കാറ്റിന്റെ മൂന്നു ഭാഗങ്ങള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്‌. ആദ്യ രണ്ടുഭാഗങ്ങളായ നാടോടിക്കാറ്റ്‌ , പട്ടണപ്രവേശം, എന്നിവ സത്യന്‍ അന്തിക്കാടും മൂന്നാം ഭാഗമായ അക്കരെ അക്കരെ അക്കരെ പ്രിയദര്‍ശനുമാണു സംവിധാനം ചെയ്തത്‌. ശ്രീനിവാസനായിരുന്നു മൂന്നു [...]