മൊബെയില്‍ ഫോണ്‍ ഡി സി ചാര്‍ജര്‍

യാത്രാവേളകളിലും കറന്റില്ലാത്ത വീടുകളിലും മൊബെയില്‍ഫോണ്‍ ബാറ്ററിയില്‍ നിന്നും ചാര്‍ജ്ജ്‌ ചെയ്യാന്‍ കഴിയുന്ന ഒരു സര്‍ക്യൂട്ട്‌ ആണു താഴെ തന്നിരിക്കുന്നത്‌. 6 വോള്‍ട്ട്‌ 9 വോള്‍ട്ട്‌ 12 വോള്‍ട്ട്‌ എന്നീ ബാറ്ററികളില്‍ നിന്നു നേരിട്ട്‌ ഈ സര്‍ക്യൂട്ടിലൂടെ മൊബെയില്‍ ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യാം.

ദീര്‍ഘദൂര യാത്രകളില്‍ ഒരു ബാറ്ററി കയ്യില്‍ സൂക്ഷിച്ചാല്‍ ബാഗിനകത്തു വെച്ചു കൊണ്ടുതന്നെ ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യാവുന്നതാണു.മിക്കവാറും മൊബെയില്‍ ഫോണുകളെല്ലാം തന്നെ പ്രവര്‍ത്തിക്കുന്നത്‌ 3.6 വോള്‍ട്ട്‌ ബാറ്ററിയിലാണു. അതിനാല്‍ ഇത്തരമ്മ് ബാറ്ററികള്‍ ചാര്‍ജ്ജ്‌ ചെയ്യപ്പെടാന്‍ ചിരുങ്ങിയത്‌ 4.4 വോള്‍ട്ടെങ്കിലും ആവശ്യമാണു. 5 വോള്‍ട്ട്‌ ഉപയോഗിച്ചു ചാര്‍ജ്ജ്‌ ചെയ്യാന്‍ പാടില്ല. വെറും ഒരു 7805 റഗുലേറ്റര്‍ ഐ സിയും 1N4001 റെക്ടിഫയര്‍ ഡയോഡും മാത്രമേ ഈ സര്‍ക്യൂട്ടിനാവശ്യമുള്ളു.

പ്രവര്‍ത്തനരീതി

ബാറ്ററിയില്‍നിന്നുള്ള 9 അഥവാ 12 വോള്‍ട്ട്‌ ഡി സി 7805 റഗുലേറ്റര്‍ ഐ സിയുടെ ഇന്‍പുട്ടിലേക്കു കൊടുക്കുക. തുടര്‍ന്നു ഔട്പുട്ടില്‍ ലഭിക്കുന്ന 5 വോള്‍ട്ടില്‍ സീരീസ്‌ രീതിയില്‍ ഒരു ഡയോഡ്‌ ഘടിപ്പിച്ചാല്‍ ഡയോഡിന്റെ 0.6 വോള്‍ട്ടേജ്‌ ഡ്രോപ്പ്‌ കഴിഞ്ഞ്‌ ബാക്കി 4.4 വോള്‍ട്ട്‌ പുറത്തേയ്ക്ക്‌ ലഭിക്കുന്നതാണു. മൊബെയില്‍ ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യപ്പെടുവാന്‍ ഈ വോള്‍ട്ടേജ്‌ ധാരാളമാണു. സാധാരണ മൊബെയില്‍ ഫോണ്‍ അഡാപ്ടറിന്റെ ഡി സി പിന്‍ ഈ സര്‍ക്യൂട്ടിന്റെ ഓൂട്ടില്‍ ഘടിപ്പിച്ചാല്‍ മൊബെയില്‍ ഫോണിന്റെ സോക്കറ്റിലേക്കു നേരിട്ടു ഘടിപ്പിക്കാവുന്നതാണു. സര്‍ക്യൂട്ടിന്റെ ഇന്‍പുട്ടില്‍ എ സി കൊടുക്കുന്നതിനു പകരം ഡി സിയാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഡി സി പിന്നിലേക്കു വയര്‍ സോള്‍ഡര്‍ ചെയ്യുമ്പോള്‍ പോസിറ്റീവ്‌ , നെഗേറ്റെവ്‌ എന്നീ വയറുകള്‍ ഒരിക്കലും മാറിപോകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മിക്കവാറും ഫോണുകള്‍ക്കു പോസിറ്റീവ്‌ കണക്ഷന്‍ മധ്യഭാഗത്തായിരിക്കും.

മോട്ടോര്‍ സൈക്കിളിലും കാറിലും യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ വാഹനത്തിന്റെ ബാറ്ററിയില്‍ നിന്നു ഈ സര്‍ക്യൂട്ട്‌ ഉപയോഗിച്ചു സെല്‍ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യാവുന്നതാണു.

കടപ്പാട്‌: ഷാജി മാത്യു, കോഴഞ്ചേരി

ഒരു പ്രതികരണം

  1. hey! i’m going to cali this weekend and won’t be back until september…here is the website i was talking about where i made extra summer cash. Later! the website is here

ഒരു മറുപടി കൊടുക്കുക