Posted on ജൂലൈ 31, 2007 by സുജിത് ഭക്തന്
പത്തനംതിട്ടയുടെ കിഴക്കന്‍ മേഖല വലിയ ഒരു ജനറേറ്ററാണു. കിഴക്കന്‍ മലകളില്‍ നിന്നു വരുന്ന ജലധാരകളില്‍ നിന്നും വൈധ്യുതി ഉണ്ടാക്കുന്ന മൂന്നു പദ്ധതികള്‍ ഈ പ്രദേശത്താണു. ഇനി ഒരെണ്ണം കൂടി വരും. വനവീഥികളിലെ മനോഹര കാഴ്ചകളുടെ കൂട്ടത്തില്‍ ഈ പദ്ധതികളുടെ സംഭരണികളുമുണ്ട്. സംസ്ഥാനത്തെ മൊത്തം ഐദ്യുതി ഉത്പാദനത്തില്‍ 14 ശതമാനത്തോളം സംഭാവന ചെയ്യുന്നത് പത്തനംതിട്ടയാണു.
പ്രകൃതിയുടെ ഈ ജനറേറ്റര്‍ നിലച്ചാല്‍ കേരളത്തിന്റെ ഒരു ഭാഗം ഇരുട്ടിലാകുമെന്നത് തീര്‍ച്ച. സഭരിഗിരി , കക്കാട്, എന്നിവയാണു വൈധ്യുതി ബോര്‍ഡ് വക പദ്ധതികള്‍. [...]
Filed under: Uncategorized | Leave a Comment »
Posted on ജൂലൈ 31, 2007 by സുജിത് ഭക്തന്
ഒരു ആറന്മുളക്കാരനായി ജനിച്ച ( ആക്ച്വലി കോഴഞ്ചേരിയാണു. 3 കി. മി യേയുള്ളു ആറന്മുളക്കു, ഒരു വെയ്റ്റിനു വേണ്ടി ആറന്മുള എന്നൊക്കെ പരയും )എനിക്കു കഴിഞ്ഞ 2 വര്‍ഷമായി വള്ളംകളി കാണുവാനുള്ള ഭാഗ്യം ലഭിച്ചില്ല. എനിക്കോര്‍മ്മയുള്ള കാലം മുതല്‍കേ വള്ളംകളിയും എന്റെ മനസ്സില്‍ ഉണ്ട്. അന്നു കണ്ട പല ദ്രിശ്യങ്ങളും ആഹ്ലാദകരമായി മനസ്സിലുണ്ട്. വള്ളംകളിക്കുന്നവരുടെ ഉത്സാഹവും ഊര്‍ജ്ജിതവും കാണികളുടെ തിരതല്ലുന്ന സന്തോഷവുമാണു വള്ളംകളിയെ അവിസ്മരണീയമാക്കുന്നത്. അക്കാര്യത്തില്‍ ആറന്മുള വള്ളംകളിക്ക് ഒരിക്കലും കുറവുണ്ടായിട്ടില്ല.
വള്ളംകളി തിരുവാറന്മുളയപ്പന്റെ പ്രീതിക്കു വേണ്ടി നടത്തുന്ന [...]
Filed under: Uncategorized | 1 അഭിപ്രായം »
Posted on ജൂലൈ 31, 2007 by സുജിത് ഭക്തന്
കേരളം വള്ളംകളികളുടെ നാടാണു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട്. കേരളത്തില്‍ പലസ്ഥലങ്ങളിലും വള്ളംകളികള്‍ പുരാതനകാലം മുതല്‍ നിലനിന്നിരുന്നു. ഒരു ആചാരനുഷ്ടാനം എന്നതിനേക്കാളുമുപരി ഒരു ജനകീയ കൂട്ടായ്മയായും വിനോദമായും വള്ളംകളികള്‍ പ്രചാരം നേടിയിരുന്നു. ഐതീഹ്യപ്പെരുമയിലൂം ദ്രിശ്യഭംഗിയിലും മുമ്പന്‍ ആറന്മുള ഉത്രിട്ടാതി വള്ളംകളി തന്നെ. തിരുവാറന്മുളയപ്പന്റെ തിരുസാന്നിദ്ധ്യം കൊണ്ട് ആറന്മുള ചുണ്ടന്‍ വള്ളങ്ങള്‍ ” പള്ളി ഓട” ങ്ങളായി.
വിവിധ കരകളെ പ്രതിനിധീകരിച്ച് നാല്‍പത്തിയെട്ടു പള്ളിയോടങ്ങള്‍ പങ്കെടുത്തിരുന്ന ആറന്മുള വള്ളംകളി കാലക്രമത്തില്‍ ശോഷിച്ചുപോയി. ചുണ്ടന്‍ വള്ളങ്ങള്‍ പലതും നാമാവശേഷമാവുകയും വള്ളംകളിയുടെ നിലനില്‍പ്പുതന്നെ അപകടത്തില്‍ ആയപ്പോഴാണു [...]
Filed under: Uncategorized | Leave a Comment »
Posted on ജൂലൈ 31, 2007 by സുജിത് ഭക്തന്
ആറന്മുളയെപ്പറ്റി ധാരാളം നിങ്ങളും കേട്ടിട്ടുണ്ടായിരിക്കുമല്ലൊ. പമ്പ കേന്ദ്രീകരിച്ചുള്ള നദീതട സംസ്കാരം ഇവിടെയുള്ളതാണു അതിന്റെ പ്രധാന കാര്യം. ഈ നദീതട സംസ്കാരത്തിന്റെ ഉത്സവമാണു ഉത്രിട്ടാതി ജലമേള. കായികം, ഭക്തി സാഹിത്യം, അനുഷ്ഠാനം, കരകൗശലം എന്നീ അഞ്ചുരൂപങ്ങളും ചേര്‍ന്ന ഒരു കലാരൂപം ലോകത്തു തന്നെ വേറെ ഉണ്ടോ എന്നതു സംസയമാണു. ഒരു പള്ളിയോടത്തില്‍ തുഴച്ചില്‍ക്കാരുടെ എണ്ണം 64 ആണു. കലകളുടെ എണ്ണവും 64. പാട്ടുകാര്‍ 8 പേരാണു. അഷ്ടദിക്പാലകന്മാരും എട്ട്. അമരക്കാരുടെ എണ്ണം 4. വേദങ്ങളും 4. ഇത്തരം ആഴത്ത്ലുള്ള [...]
Filed under: Uncategorized | Leave a Comment »
Posted on ജൂലൈ 26, 2007 by സുജിത് ഭക്തന്
വെളുത്തുള്ളിയുടെ ഔഷദ ഗുണങ്ങള്‍
വെളുത്ത ഉള്ളി കഫം, വാതം, ചുമ, ശ്വാസംമുട്ടല്‍, ഹൃദ്രോഗം, വയറ്റുനോവ്, പ്രമേഹം, ഇക്കിള്‍, പീനസം, ശ്വിത്രം, ഗുല്‍മം, വീക്കം, അര്‍ശസ്സ്, കുഷ്ടം, ക്രിമി എന്നീ അസുഖങ്ങള്‍ക്കു നല്ലതാണെന്നു ആയുര്‍വ്വേദ നിഘണ്ടുവില്‍ കാണാം. വെളുത്തുള്ളി ആമത്തെ പചിപ്പിക്കുകയും മലത്തിനു അയവു വരുത്തുകയും ദേഹത്തെ തടിപ്പിക്കുകയും ശുക്ലവും ബലവും വര്‍ദ്ധിപ്പികുകയും ചെയ്യുന്നു. കണ്ണിനു ഉത്തമമായ ഈ ദ്രവ്യം കണ്ടശുദ്ധിയും ദേഹകാന്തിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കാശ്യപസംഹിതയില്‍ ഓര്‍മ്മ ബുദ്ധി, ബലം, വര്‍ണ്ണം, സൗകുമാര്യം, എന്നിവയുണ്ടാക്കുമെന്നും യുവനം നിലനിര്‍ത്തുമെന്നും കേശം [...]
Filed under: ആരോഗ്യം | 3 അഭിപ്രായങ്ങള്‍ »
Posted on ജൂലൈ 26, 2007 by സുജിത് ഭക്തന്
ഇന്നത്തെ വിദ്യാഭ്യാസ രീതിയില്‍ ഒരു പത്താംതരം പാസ്സായ ഒരു കുട്ടിയ്ക്കു സ്വന്തമായി എന്തു ചെയ്യാന്‍ സാധിക്കും? ഒന്നും സാധ്യമല്ലെന്നതാണു സത്യം. കാരണം അവനു 10 വര്‍ഷം നഷ്ടപ്പെട്ടിരിക്കുന്നു. അതു വിധ്യാര്‍ഥിയുടെ കുഴപ്പമല്ല. മറിച്ച് സിലബസ്സിന്റെ കുഴപ്പമാണു. അതിനാല്‍ ഇപ്പോഴുള്ള സിലബസ് പൂര്‍ണ്ണമായും എടുത്തു മാറ്റുകയും പകരം പ്രൈമറി തലം മുതല്‍ ഇലക്ട്രോണിക്സും കമ്പ്യൂട്ടറും പാഠഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിക്കൊണ്ടു ഏതാണ്ട് പത്താംക്ലാസ് കഴിയുമ്പോള്‍ പ്രസ്തുത വിഷയങ്ങളില്‍ വിധ്യാര്‍ത്ഥി സ്വയം തൊഴില്‍ ചെയ്തു ജീവിക്കാനുള്ള മാര്‍ഗ്ഗം തേടികയും ഉപരിപഠനം സ്വന്തം ചിലവില്‍ [...]
Filed under: നീതി തേടി, ലേഖനങ്ങള്‍ | 2 അഭിപ്രായങ്ങള്‍ »