സ്മാര്‍ട്ടായി വസ്ത്രം ധരിക്കാന്‍

കാഷ്വലായി ധരിക്കുന്ന വസ്ത്രങ്ങള്‍ ഭംഗിയായി തേച്ചതും ശരീരത്തിനു ഇണങ്ങുന്നതും ആയിരിക്കുവാന്‍ ശ്രദ്ധിക്കണം.

ജീന്‍സിനോടൊപ്പം നീലക്കോട്ട് ധരിച്ചാല്‍ ഒരു കാഷ്വല്‍ ലുക്ക് തോന്നും

വെള്ള ഷര്‍ട്ടിനു മുകളില്‍ നീല കോട്ട് ധരിച്ചാല്‍ റോയല്‍ ലുക്ക് തോന്നും.

നിങ്ങളുടെ മുഖ സൌന്ദര്യം ആളുകള്‍ ശ്രദ്ധിക്കണമെന്നുണ്ടെങ്കില്‍ വെള്ള ഷര്‍ട്ട് ധരിക്കുക.

ട്രൌസറിന്റെ താഴത്തെ അറ്റം ഷൂസിനു തൊട്ടു തൊട്ടില്ല എന്നു നില്‍ക്കണം.

ടൈ കെട്ടുമ്പോള്‍ കോളറിന്റെ സ്റ്റൈല്‍ കൂടി ശ്രദ്ധിക്കണം.

സോക്സിന്റെ നിറം പാന്റ്സിന്റെ നിറത്തോടും സാമ്യമുള്ളതായിരിക്കനം.

ബെല്‍റ്റിന്റെയും ഷൂസിന്റെയും നിറം ഒന്നായിരിക്കണം.

പാന്റ്സിടുമ്പോള്‍ വള്ളി ച്ചെരുപ്പിടരുത്.

വസ്ത്രം തിരഞ്ഞെടുക്കുന്നതിലും ഇടുന്നതിലും കാണിക്കുന്ന അതേ ശ്രദ്ധ ശരീരം വ്രിത്തിയായി സൂക്ഷിക്കുന്നതിലും കാണിക്കുക..

2 പ്രതികരണങ്ങള്‍

  1. വാട്ട്‌ എബൗട്‌ മുണ്ടും ഷര്‍ട്ടും ?

  2. “ടൈ കെട്ടുമ്പോള്‍ കോളറിന്റെ സ്റ്റൈല്‍ കൂടി ശ്രദ്ധിക്കണം.”

    കെട്ടുന്നത് ‘ഇന്‍ഡ്യന്‍ ടൈ’ ആണെങ്കില്‍ കോളറിന്റെ സ്റ്റൈലിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ;)

ഒരു മറുപടി കൊടുക്കുക